Tuesday, August 21, 2007

ജര്‍മ്മന്‍ രീതികള്‍

പാചകം ഒരു മഹത്തായ കലയാണ്‌.ആ കലയെ പരിപോഷിപ്പിക്കാന്‍ വേണ്ടിയാണ്‌ ഞാന്‍ അലൂമിനിയം കലം എന്ന ഈ ബ്ലോഗ്‌ തുടങ്ങിയത്‌.പാചകത്തോട്‌ തീര്‍ത്താല്‍ തീരാത്ത ഒരു അഭിനിവേശമാണ്‌ എനിക്ക്‌.എന്നിട്ടും കേവലം രണ്ടേ രണ്ട്‌ പോസ്റ്റേ എനിക്കീ ബ്ലോഗില്‍ ഇടാന്‍ സാധിച്ചതുള്ളൂ.

അതിന്‌ വ്യക്തമായ കാരണവും ഉണ്ട്‌.ഒരു കുത്തകമുതലാളിയും സമ്പന്നനുമായ ഞാന്‍, സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയുടെ നീരാളിപ്പിടുത്തത്തില്‍ കിടന്ന് ശ്വാസം മുട്ടുകയായിരുന്നു.ഈയിടക്ക്‌ ഭാരതസര്‍ക്കാര്‍ മുതലാളിമാര്‍ക്ക്‌ കുറച്ച്‌ ഇളവുകള്‍ അനുവദിക്കുകയുണ്ടായി.പത്ത്‌ കോടി രൂപവരെ ലിക്യുഡ്‌ ക്യാഷ്‌ എപ്പോഴും പോക്കറ്റില്‍ കരുതാം എന്ന ആ ഇളവ്‌ എനിക്ക്‌ കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്‌.ആ ആശ്വാസത്തില്‍ നിന്ന് കിട്ടിയ കുറച്ച്‌ ശ്വാസത്തില്‍ ഞാന്‍ ഈ പോസ്റ്റ്‌ എഴുതുകയാണ്‌.

അനുഭവിച്ചാലും.....

ഞാന്‍ ഒരു അതിസമ്പന്നനാണെന്ന് പറഞ്ഞല്ലോ.എന്റെ ബിസിനസ്സ്‌ ആവശ്യങ്ങളുടെ ഭാഗമായി പതിവായി വിദേശയാത്രകള്‍ നടത്തുന്നത്‌ എന്റെ ഒരു ശീലമാണ്‌.അത്‌ കൊണ്ട്‌ തന്നെ ലോകത്തിലെ ഒട്ടുമിക്ക ഭക്ഷണ ശീലങ്ങളും ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്‌.

എന്നിരുന്നാലും..... സ്വന്തം വീട്ടിലെ ഭക്ഷണ രീതിയാണ്‌ എനിക്ക്‌ പ്രിയപ്പെട്ടത്‌.കോണ്ടിനെന്റല്‍ രീതിയിലുള്ള ജര്‍മ്മന്‍ ഭക്ഷണമാണ്‌ വീട്ടില്‍ ഉപയോഗിക്കുന്നത്‌.നിങ്ങള്‍ക്ക്‌ വേണ്ടി.....ആ രീതിയിലുള്ള പ്രഭാതഭക്ഷണം ഇവിടെ ഞാന്‍ പരിചയപ്പെടുത്താം.

തലേ ദിവസം നമ്മള്‍ ഉപയോഗിച്ച..ബോയില്‍ ചെയ്ത റൈസ്‌ ബാക്കിവന്നത്‌....പിറ്റേ ദിവസം രാവിലേ എടുത്ത്‌...
കാല്‍ക്കിലോ ജിഞ്ചറും....
അരക്കിലോ സ്ട്രോബറിയും....
[സ്ട്രോബറി കിട്ടിയില്ലേല്‍ നൂറ്‌ ഗ്രാം പച്ചമുളകായാലും മതി]
ആവശ്യത്തിന്‌ ജെല്ലിബീന്‍സും ചേര്‍ത്ത്‌....
[ജെല്ലിബീന്‍സ്‌ കിട്ടിയില്ലേല്‍ പകരമായിട്ട്‌ ഉപ്പ്‌ ചേര്‍ക്കാം]
ലിക്വഡ്‌ കോള്‍ഡ്‌ വാട്ടര്‍ ഉപയോഗിച്ച്‌...
[വാട്ടര്‍ .....ലിക്വഡ്‌ തന്നെ ആയിരിക്കണം]
ഓവനില്‍ വച്ച്‌ 160 ഡിഗ്രിയില്‍ ബേക്ക്‌ ചെയ്യുക.
മഴക്കാലത്ത്‌ ഓവന്‍ ചൂടാവാന്‍ കുറച്ച്‌ താമസം എടുക്കും.
ആ സമയത്ത്‌ ഓവനിലേക്ക്‌ മുഖം അടുപ്പിച്ച്‌ പിടിച്ച്‌ ശരിക്ക്‌ ഊതിക്കൊടുക്കണം.
അല്ലെങ്കില്‍ ഓവനില്‍ കെറോസിന്‍ ഓയില്‍ യൂസ്‌ ചെയ്താലും മതി.

ഈ രീതിയില്‍ പത്ത്‌ മിനുട്ട്‌ ബേക്ക്‌ ചെയ്തതിന്‌ ശേഷം ഒരു പരന്ന പാത്രത്തിലേക്ക്‌ പകര്‍ത്തുക.
എന്നിട്ട്‌....പുതിന,കൊക്കോ,ആര്യവേപ്പ്‌,മുരിക്ക്‌ എന്നിവയുടെ ഇലകള്‍ കൊണ്ട്‌ അലങ്കരിക്കുക.അലങ്കരിച്ചതിന്‌ ശേഷം ചൂടാറാന്‍ വയ്ക്കുക.

ചൂടാറുന്ന സമയം കൊണ്ട്‌....തൊട്ടടുത്തുള്ള ഹോട്ടലില്‍ പോയി....കൈയ്യിലുള്ള കാശിന്റെ നിലവാരം വച്ച്‌...
ദോശ-ചമ്മന്തി....
അപ്പം-മുട്ടക്കറി.....
പുട്ട്‌-കടലക്കറി....
തുടങ്ങിയ എന്തെങ്കിലും കഴിക്കുക.
വിശപ്പ്‌ മാറാന്‍.....
ഈ പ്രവൃത്തി ഉപകരിക്കും.
എന്നിട്ട്‌ വല്ല പണിക്കും പോണം.ചുമ്മാ കള്ള്‌ കുടിച്ച്‌ തെക്ക്‌ വടക്ക്‌ നടക്കരുത്‌......

19 comments:

sandoz said...

ഈ കോണ്ടിനെന്റല്‍ രീതിയൊന്ന് പരീക്ഷിച്ച്‌ നോക്കൂ...

ശ്രീ said...

ഹ ഹ...
ആദ്യം ഇരിക്കട്ടെ ഒരു തേങ്ങ
“ഠേ!”
അടുത്ത പാചകത്തിന്‍ ചമ്മന്തി അരയ്ക്കാം...


ഹൊ! എന്നാലും ഇതൊരു നൂതന ഐറ്റം തന്നെ! സമ്മതിച്ചിരിക്കുന്നു

:)

RR said...

:)

ഉണ്ണിക്കുട്ടന്‍ said...

ഹോ..ഇവനെക്കൊണ്ടൊരു രക്ഷേം ഇല്ലല്ലോ.. ജെര്‍മന്‍ പാചകം കലക്കി ..!
അവസാമത്തെ ഉപദേശോം..!!

ശാലിനി said...

ഊതാവുന്ന ഓവനിലേ ബേക്ക് ചെയ്യാന്‍ പറ്റുകയുള്ളോ?

:) നല്ല പാചകകുറിപ്പ്.

ഗുപ്തന്‍ said...

ഈ ചെക്കന് വട്ടായാ.. ഈശ്വരാ... ചിരിച്ച് നെറഞ്ഞു.. ഇനിയെന്തിനാ കുക്കിംഗ്

സാജന്‍| SAJAN said...

എന്റെ സാന്‍ഡോസേ, ഇതൊക്കെ എവിടുന്നു ഒപ്പിക്കുന്നു??
ചിരിപ്പിച്ചുകളഞ്ഞല്ലോ:)

ജിസോ ജോസ്‌ said...

ഇതു ഒരു കലക്കന്‍ വിഭവം തന്നെ !

നാളെ ഒന്നു പരീക്ഷിച്ചു നോക്കണം :))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതൊരു ബാച്ചി വിഭവം അല്ലാലെ.. ബാച്ചിമടയിലു ബാക്കി ഒന്നും കാണൂലല്ലോ.

krish | കൃഷ് said...

തൊഴുത്തില്‍ നിന്നും അടിച്ചുമാറ്റിയ ഈ ചളുക്ക് അലുമിനിയം കലത്തില്‍ ഇട്ട് പാചകം ചെയ്താല്‍ ഇങ്ങനൊയൊക്കെയെ ആവൂ.
ജര്‍മ്മന്‍ പാചകമാണത്രേ.. വേറെ പണിയില്ലെഡേയ് സാന്‍ഡൂ‍ൂ‍ൂ‍ൂ‍ൂ...

R. said...

വോ... ഇത് ഞങ്ങ ദിവസോം ണ്ടാക്കണതേണ്‌....
[ വേറെ നിവൃത്തിയില്ലാ.... ങ്യാ.... :'-( ]

SUNISH THOMAS said...

ഹെന്‍റമ്മോ... സാന്‍ഡോസ് കെവിന്‍ ഷ്വൈന്‍സ്ററീഗര്‍ എന്നു പേരുംകൂടി മാറ്റ്

ഏറനാടന്‍ said...

എന്റമ്മോ.. ഇവനെകൊണ്ട്‌ ഞാന്‍..

Unknown said...

സാന്റോസേ:):)

അപ്പൊ ജര്‍മ്മന്‍ രീതികള്‍ ഇങ്ങനൊക്കെയാണല്ലേ?,

അടുത്തത് മഞ്ഞുമ്മല്‍ രീതികള്‍ നാടന്‍ വിഭവമായിരിക്കുമോ?

ഇതാപ്പോ നന്നായെ,
'എന്നിട്ട്‌ വല്ല പണിക്കും പോണം.ചുമ്മാ കള്ള്‌ കുടിച്ച്‌ തെക്ക്‌ വടക്ക്‌ നടക്കരുത്‌...... '
താന്‍ ചെയ്യാത്തത് മറ്റുള്ളോര്‍ക്ക് സൌജന്യായി കൊടുക്കാമല്ലോ അല്ലേ?:)

: ഉപദേശം:

Dinkan-ഡിങ്കന്‍ said...

ജര്‍മ്മന്‍ രീതി കൊള്ളാമെഡെയ്. പണ്ട് ഞാനും, യുര്‍ഗന്‍ ക്ലിന്‍സ്മാനും ,ഒലിവറും ഈ ഫുഡ് ആണ് പന്തു കളിക്കുമ്പോള്‍ കഴിക്കാറുള്ളത്. സുനീഷ് അത് പണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടും ഉണ്ട്.

“എന്നിട്ട്‌ വല്ല പണിക്കും പോണം.ചുമ്മാ കള്ള്‌ കുടിച്ച്‌ തെക്ക്‌ വടക്ക്‌ നടക്കരുത്‌......“
ഇത് നിന്റെ നടക്കാത്ത സ്വപ്നഗത്ഗദം ആണൊഡെയ്?

Unknown said...

വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം കേട്ടോ എടമുട്ടം ശശി സാന്റോ സാറേ.. (ഇന്നസെന്റ് പറഞ്ഞ പോലെ വെള്ള മടിച്ചവര്‍ക്ക് കയറി കിടക്കാനുള്ള സ്ഥലമാണോടാ വയറ് എന്ന് ചോദിക്കരുത്) :-)

ഉണ്ടാപ്രി said...

തമ്പീ,
2 ദിവസം പ്രായമുള്ള പഴങ്കഞ്ഞി ഇരുപ്പുണ്ട്‌..അതുപയോഗിച്ചു കുക്കാന്‍ പറ്റിയ വല്ല ഇറ്റാലിയന്‍ വിഭവുമുണ്ടോ..
കുട്ടീ, വിശക്കുന്ന ഒരു കോടീശ്വരനാണ്‌ ഞാന്‍..

Kalesh Kumar said...

എനിക്ക് പണ്ടേ തോന്നിയിരുന്നു ഈ സംശയം. ഇങ്ങനത്തെ ഫുഡ്ഡൊക്കെ അടിച്ചാണീകോലത്തിലെത്തിയത് അല്ലേ?

കൊള്ളാം!

ആ ഫുട്ബോളിന്റെ ബാക്കി എവിടെ?

sandoz said...

ജര്‍മ്മന്‍ വിഭവം പരീക്ഷിക്കാന്‍ ഒരുങ്ങുന്ന...
ശ്രീ....ആറാര്‍...ഉണ്ണിക്കുട്ടന്‍..
ശാലിനി..മനു..സാജന്‍..
തക്കുടു...ചാത്തന്‍..കൃഷ്‌..
രജീഷ്‌..സുനീഷ്‌..ഏറു..
പൊതുവാള്‍സ്‌...ദിങ്കു..ദില്‍ബു..
ഉണ്ടാപ്രി..കലേഷേട്ടന്‍...
എന്നിവര്‍ക്ക്‌....
എല്ലാ ആശംസകളും...