Sunday, May 11, 2008

ഫ്രെഞ്ച് രീതികള്‍....

അലൂമിനിയം കലത്തില്‍ നമുക്കീപ്രാവശ്യം ഒരു രാജകീയ വിഭവം പരിചയപ്പെടാം.
ഫ്രാന്‍സിലെ എഡ്വേര്‍ഡ് ഇരുപത്തെട്ടാം രാജാവിനു ഭക്ഷണം ഭയങ്കര ഇഷ്ടമായിരുന്നു‍.അതിപ്പോ ആര്‍ക്കാ
ഇഷ്ടമല്ലാത്തെ എന്ന് ചോദിച്ചാ...
നിങളൊന്ന് ക്ഷമിക്ക് വായനക്കാരാ...
ഞാന്‍ ചുമ്മാ ഒരു ജാഡക്ക് വച്ച് കാച്ചിയതല്ലേ.

എഡ്വേര്‍ഡ് രാജാവിന്റെ തീന്മേശയില്‍ സ്ഥിരമായിട്ട് വിളമ്പിയിരുന്ന ഒരു സാധനമൊണ്ട്.
നല്ല വലിപ്പത്തില്‍ ഉരുണ്ടിരിക്കും.
അതില്‍ അടങിയിരിക്കുന്ന ചേരുവകള്‍ എന്ത്...
എങ്ങനെയാണ് പാചകം എന്നൊക്കെ അറിയാന്‍ ഞാനൊരിക്കല്‍ കൊട്ടാരത്തിന്റെ അടുക്കളയില്‍ നുഴഞ്ഞ് കയറുക പോലുമുണ്ടായി.

ഉണ്ട-ഡി-പാരീസ് എന്നാണത്രേ ആ സാധനത്തിന്റെ പേര്.

വേണ്ട സാധനങ്ങള്‍:-

1.ചേന[ചൊറിയുന്നത്] - ഒരു ചാക്ക് നിറയേ....
2.ചേമ്പ്[കടയോട് കൂടി] - പത്ത് കട....
3.മിക്സി[മീനു മിക്സ്] - ഒരെണ്ണം....
4.കറണ്ട് [കെ.എസ്.ഇ.ബി] - 110 കെ.വി....
5.വെയില്‍
[ലോസാഞ്ചലസിലെ വെയില്‍ ..
കൊച്ചിയിലെ വെയില്‍ ആയാലുംമതി] - ആവശ്യത്തിന്....
6.പാ‍ല്‍ [റബ്ബര്‍]‍ - കുറഞ്ഞത് ഒരു ഇരുപ്പത്തഞ്ച് മരത്തിന്റെ എങ്കിലും
വേണം...
7.വടിവാള്‍ - ഒരെണ്ണം
8.തോക്ക്[ഉണ്ടയുള്ളത് ] - ഒരെണ്ണം

പാചകം ചെയ്യേണ്ട വിധം:-
ചേനയും ചേമ്പും വടിവാള്‍ കൊണ്ട് ചെറിയ കഷണങളാക്കി നുറുക്കി...
വെയിലത്തിട്ടുണക്കുക.
അതിനു ശേഷം കറന്റ് ഉപയോഗിച്ച് മിക്സി ഓണ്‍ ചെയ്ത് ഉണങ്ങിയ പീസുകള്‍ നന്നായി പൊടിച്ചെടുക്കുക.
ആ പൊടിയിലേക്ക് റബ്ബര്‍ പാല്‍ ഒഴിക്കുക.അതിനു ശേഷം ഒറ്റ ഉണ്ടയായി ഉരുട്ടിയെടുക്കുക.
പത്ത് മിനുട്ട് ഉണ്ട അനങ്ങാതെ വച്ചതിനു ശേഷം....തല ഉയരത്തില്‍ പിടിച്ച് താഴേക്ക് ഇടുക.
തലയല്ലാ താഴേക്ക് ഇടേണ്ടത്..ഉണ്ടയാണ്.
ടെന്നീസ് പന്ത് പൊങ്ങുന്ന മാതിരി ഉണ്ട പൊങ്ങുന്നുണ്ടെങ്കില്‍....ഉണ്ട റെഡി എന്ന് നമുക്കുറപ്പിക്കാം.
പൊങ്ങുന്നില്ലെങ്കില്‍ വെട്ടി കണ്ടിച്ച് വല്ല കാട്ടിലും കളയണം.

കഴിക്കേണ്ട വിധം:-
കഴിക്കേണ്ട വിധം എങിനെയാന്ന് എനിക്കറിയില്ല.കാരണം ഞാനീ ഐറ്റം കഴിച്ചിട്ടില്ല.
കഴിച്ചവരെ ആരേയും ജീവനോടെ കണ്ടെത്താനും എനിക്കിതുവരെ കഴിഞില്ല.

കഴിപ്പിക്കേണ്ട വിധം:-
ആദ്യം ഉണ്ട ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക.
പിന്നീട് കഴിപ്പിക്കേണ്ട വ്യക്തിയെ കണ്ടെത്തുക.
അതിന് ശേഷം തോക്ക് ചൂണ്ടിയോ...
വടിവാള്‍ കഴുത്തിന് ചേര്‍ത്ത് പിടിച്ചോ ഭീഷണിപ്പെടു‍ത്തി...
ചെറിയ കഷ്ണം ഉണ്ടകള്‍ ഒന്നൊന്നായി വിശിഷ്ടവ്യക്തിയുടെ അണ്ണാക്കില്‍ തള്ളിക്കയറ്റുക.
പിന്നീട് അരമണിക്കൂര്‍ റെസ്റ്റ് എടുത്തതിനു ശേഷം...
വിശിഷ്ടവ്യക്തിയുടേ വീട്ടിലേക്ക് വിളിച്ചറിയിക്കുക.
അവര്‍ വണ്ടിയും പെട്ടിയുമായി വന്ന് ആളെ കൊണ്ടുപൊയ്ക്കോളും.
വിശിഷ്ടവ്യക്തിയുടെ സഞ്ചയനത്തിലും അടിയന്തിരത്തിലും പങ്കെടുക്കാന്‍ താങ്കള്‍ തീര്‍ച്ചയായും മറക്കരുത്.
അവര്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ പോകണം.അത് നമ്മുടെ കടമയാണ്.

നിങള്‍ ഈ ഉണ്ട-ഡി-പാരീസ് സ്വന്തം വീട്ടിലും ഉണ്ടാക്കി...
കഴിച്ച് ....
കഴിപ്പിച്ച് ...
വിജയിച്ച് സഞ്ചയനത്തിലും അടിയന്തരത്തിലും പങ്കെടുക്കുന്നത് ഞാന്‍ കാത്തിരിക്കുന്നു.

വിജയീഭവ....

18 comments:

sandoz said...

ഒരു പുതിയ വിഭവം...
ഇത് വളരെ നന്നായിരിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു...

കൊച്ചുത്രേസ്യ said...

സാന്‍ഡോസേ ഈ ഉണ്ട-ഡി-പാരീസിന്‌ ഒരു കൗണ്ടര്‍ പാര്‍ട്ട്‌ നമ്മടെ കേരളത്തിലുമുണ്ട്‌ -- ഉണ്ട-ഡി-അവലോസ്‌

ചേരുവകള്‍:
1) മമ്മി/അമ്മ -1
2)ചുറ്റിക -1
3)പച്ചവെള്ളം/ചായ/കാപ്പി -ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം:

അവലോസുണ്ട വേണം എന്നും പറഞ്ഞ്‌ മമ്മി/അമ്മയുടെ സ്വൈര്യം കെടുത്തുക. കഴിഞ്ഞു. ഉണ്ട ഉണ്ടായിക്കഴിഞ്ഞു.

കയ്യില്‍ കിട്ടിയ ഉണ്ടയെ തറയില്‍ വച്ച്‌ ചുറ്റിക കൊണ്ട്‌ അതിന്റെ മര്‍മ്മം നോക്കി ഇടിക്കുക.അങ്ങനെ കിട്ടുന്ന ഉണ്ടകഷ്ണങ്ങളെ അരമണിക്കൂര്‍ സമയം മൂന്നാമത്തെ ചേരുവയില്‍ ഇട്ടു വയ്ക്കുക. കുതിര്‍ന്ന ഉണ്ടക്കഷ്ണങ്ങള്‍ ഓരോന്നായി എടുത്ത്‌ വായിലേക്കിടുക.

Sherlock said...

“സാന്‍ഡോ ഉണ്ട“ സുപ്പര്‍ :)

മിടുക്കന്‍ said...

ഉണ്ട - ഡി - അവലോസ് : ഉണ്ടടി അവലോസ്..!
:)

yousufpa said...

വായ ചൊറിഞ്ഞിട്ടിരിക്കാ‍ന്‍ വയ്യ..

ഗുപ്തന്‍ said...

സാന്‍ഡൊയേ കുറിപ്പടി ഒക്കെ കയ്യിറ്ല് വച്ചിട്ട് മഞ്ഞുമ്മലില്‍ ഒരു വെടിക്കെട്ട് പോസ്റ്റിട്ടേ... (ഹവില്‍ദാര്‍ മോഡല്‍ വേണ്ട)

Unknown said...

ഈ ഉണ്ട ചിലപ്പോ വേണ്ടി വരും ബ്ലൊഗില്‍ വന്ന്
തെറി പറയുന്നവര്‍ക്ക് വേണ്ടിട്ട് അപ്പോ ചേട്ടന്‍ ഒരു നല്ല കുക്കാല്ലെ

Ziya said...

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഈ ഉണ്ട-ഡി-പാരീസ് എടുത്ത് സാന്‍ഡോ-ഡി-മിസ്സിംഗ് ന്റെ തലേലോട്ടെറിഞ്ഞാല്‍ പൊട്ടുമോ(പാരീസുണ്ടേയ്)

മര്യാദയ്ക്ക് മഞ്ഞുമ്മലില്‍ പോസ്റ്റിടെടാ...

sandoz said...

ത്രേസ്യ...ജിഹേഷ്...മിടുക്കന്‍..
അത്കന്‍...ഗുപതന്‍...കോതനല്ലൂരന്‍..
സിയ..ചാത്തന്‍...
നന്ദി...നമസ്കാരം...
എന്തൂട്ടിനാന്നാ...
ചുമ്മാ ഉണ്ട-ഡി-പാരീസ് കണ്ടതിന്...

Dinkan-ഡിങ്കന്‍ said...

ഏറുകൊണ്ട് ചളുങ്ങിയ അലുമിനിയം കലം ഇനിയും ഉപേക്ഷിക്കാറായില്ലല്ലേ?


അടുത്തത് ആഫ്രിക്കന്‍ ഐറ്റം ആയിക്കോട്ടെ.
ആഡിസ് അബാബയില്‍ വെച്ച് ലാഹോഗി അമ്മൂമ ഉണ്ടാക്കി തന്നെ ശീതളപാനീയം പോലെ ഉള്ളത്

മഴവില്ലും മയില്‍‌പീലിയും said...

നല്ല പാചകം..മേലാല്‍ ഇനി പരീക്ഷിക്കരുത് എന്നു പറയരുത് ഞാന്‍ പരീക്ഷിച്ചു പണ്ടാരമടങ്ങട്ടെ

കുറ്റ്യാടിക്കാരന്‍|Suhair said...

ഉണ്ട - ഡി - പാരീസ്...
ഹ ഹ...
ദി ഫ്രെഞ്ച് കണക്ഷന്‍...

നവരുചിയന്‍ said...

എന്തോരം ഇടിവെട്ട് വെറുതെ പോകുന്നു ..അതില്‍ ഒരെണ്ണം ..................................

ഉഗാണ്ട രണ്ടാമന്‍ said...

:)

അനിലൻ said...

എന്നെ കൊല്ല് :)

sandoz said...

ഉണ്ട കണ്ടതിന് ...
ഡിങ്കന്....കുറ്റ്യാടിക്കാരന്...
കാണാമറയത്ത്...നവരുചിയന്‍...
ഉഗാണ്ട രണ്ടാമന്‍..അനിലന്‍..
എന്നിവര്‍ക്ക്..
നന്ദി നമസ്കാരം...

സീയെം said...

:)