അലൂമിനിയം കലത്തില്‍ നമുക്കീപ്രാവശ്യം ഒരു രാജകീയ വിഭവം പരിചയപ്പെടാം.
ഫ്രാന്‍സിലെ എഡ്വേര്‍ഡ് ഇരുപത്തെട്ടാം രാജാവിനു ഭക്ഷണം ഭയങ്കര ഇഷ്ടമായിരുന്നു.അതിപ്പോ ആര്‍ക്കാ
ഇഷ്ടമല്ലാത്തെ എന്ന് ചോദിച്ചാ...
നിങളൊന്ന് ക്ഷമിക്ക് വായനക്കാരാ...
ഞാന്‍ ചുമ്മാ ഒരു ജാഡക്ക് വച്ച് കാച്ചിയതല്ലേ.
എഡ്വേര്‍ഡ് രാജാവിന്റെ തീന്മേശയില്‍ സ്ഥിരമായിട്ട് വിളമ്പിയിരുന്ന ഒരു സാധനമൊണ്ട്.
നല്ല വലിപ്പത്തില്‍ ഉരുണ്ടിരിക്കും.
അതില്‍ അടങിയിരിക്കുന്ന ചേരുവകള്‍ എന്ത്...
എങ്ങനെയാണ് പാചകം എന്നൊക്കെ അറിയാന്‍ ഞാനൊരിക്കല്‍ കൊട്ടാരത്തിന്റെ അടുക്കളയില്‍ നുഴഞ്ഞ് കയറുക പോലുമുണ്ടായി.
ഉണ്ട-ഡി-പാരീസ് എന്നാണത്രേ ആ സാധനത്തിന്റെ പേര്.
വേണ്ട സാധനങ്ങള്‍:-
1.ചേന[ചൊറിയുന്നത്] - ഒരു ചാക്ക് നിറയേ....
2.ചേമ്പ്[കടയോട് കൂടി] - പത്ത് കട....
3.മിക്സി[മീനു മിക്സ്] - ഒരെണ്ണം....
4.കറണ്ട് [കെ.എസ്.ഇ.ബി] - 110 കെ.വി....
5.വെയില്‍
[ലോസാഞ്ചലസിലെ വെയില്‍ ..
കൊച്ചിയിലെ വെയില്‍ ആയാലുംമതി] - ആവശ്യത്തിന്....
6.പാല്‍ [റബ്ബര്‍] - കുറഞ്ഞത് ഒരു ഇരുപ്പത്തഞ്ച് മരത്തിന്റെ എങ്കിലും
വേണം...
7.വടിവാള്‍ - ഒരെണ്ണം
8.തോക്ക്[ഉണ്ടയുള്ളത് ] - ഒരെണ്ണം
പാചകം ചെയ്യേണ്ട വിധം:-
ചേനയും ചേമ്പും വടിവാള്‍ കൊണ്ട് ചെറിയ കഷണങളാക്കി നുറുക്കി...
വെയിലത്തിട്ടുണക്കുക.
അതിനു ശേഷം കറന്റ് ഉപയോഗിച്ച് മിക്സി ഓണ്‍ ചെയ്ത് ഉണങ്ങിയ പീസുകള്‍ നന്നായി പൊടിച്ചെടുക്കുക.
ആ പൊടിയിലേക്ക് റബ്ബര്‍ പാല്‍ ഒഴിക്കുക.അതിനു ശേഷം ഒറ്റ ഉണ്ടയായി ഉരുട്ടിയെടുക്കുക.
പത്ത് മിനുട്ട് ഉണ്ട അനങ്ങാതെ വച്ചതിനു ശേഷം....തല ഉയരത്തില്‍ പിടിച്ച് താഴേക്ക് ഇടുക.
തലയല്ലാ താഴേക്ക് ഇടേണ്ടത്..ഉണ്ടയാണ്.
ടെന്നീസ് പന്ത് പൊങ്ങുന്ന മാതിരി ഉണ്ട പൊങ്ങുന്നുണ്ടെങ്കില്‍....ഉണ്ട റെഡി എന്ന് നമുക്കുറപ്പിക്കാം.
പൊങ്ങുന്നില്ലെങ്കില്‍ വെട്ടി കണ്ടിച്ച് വല്ല കാട്ടിലും കളയണം.
കഴിക്കേണ്ട വിധം:-
കഴിക്കേണ്ട വിധം എങിനെയാന്ന് എനിക്കറിയില്ല.കാരണം ഞാനീ ഐറ്റം കഴിച്ചിട്ടില്ല.
കഴിച്ചവരെ ആരേയും ജീവനോടെ കണ്ടെത്താനും എനിക്കിതുവരെ കഴിഞില്ല.
കഴിപ്പിക്കേണ്ട വിധം:-
ആദ്യം ഉണ്ട ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക.
പിന്നീട് കഴിപ്പിക്കേണ്ട വ്യക്തിയെ കണ്ടെത്തുക.
അതിന് ശേഷം തോക്ക് ചൂണ്ടിയോ...
വടിവാള്‍ കഴുത്തിന് ചേര്‍ത്ത് പിടിച്ചോ ഭീഷണിപ്പെടുത്തി...
ചെറിയ കഷ്ണം ഉണ്ടകള്‍ ഒന്നൊന്നായി വിശിഷ്ടവ്യക്തിയുടെ അണ്ണാക്കില്‍ തള്ളിക്കയറ്റുക.
പിന്നീട് അരമണിക്കൂര്‍ റെസ്റ്റ് എടുത്തതിനു ശേഷം...
വിശിഷ്ടവ്യക്തിയുടേ വീട്ടിലേക്ക് വിളിച്ചറിയിക്കുക.
അവര്‍ വണ്ടിയും പെട്ടിയുമായി വന്ന് ആളെ കൊണ്ടുപൊയ്ക്കോളും.
വിശിഷ്ടവ്യക്തിയുടെ സഞ്ചയനത്തിലും അടിയന്തിരത്തിലും പങ്കെടുക്കാന്‍ താങ്കള്‍ തീര്‍ച്ചയായും മറക്കരുത്.
അവര്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ പോകണം.അത് നമ്മുടെ കടമയാണ്.
നിങള്‍ ഈ ഉണ്ട-ഡി-പാരീസ് സ്വന്തം വീട്ടിലും ഉണ്ടാക്കി...
കഴിച്ച് ....
കഴിപ്പിച്ച് ...
വിജയിച്ച് സഞ്ചയനത്തിലും അടിയന്തരത്തിലും പങ്കെടുക്കുന്നത് ഞാന്‍ കാത്തിരിക്കുന്നു.
വിജയീഭവ....
Sunday, May 11, 2008
Tuesday, August 21, 2007
ജര്‍മ്മന്‍ രീതികള്‍
പാചകം ഒരു മഹത്തായ കലയാണ്.ആ കലയെ പരിപോഷിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ അലൂമിനിയം കലം എന്ന ഈ ബ്ലോഗ് തുടങ്ങിയത്.പാചകത്തോട് തീര്‍ത്താല്‍ തീരാത്ത ഒരു അഭിനിവേശമാണ് എനിക്ക്.എന്നിട്ടും കേവലം രണ്ടേ രണ്ട് പോസ്റ്റേ എനിക്കീ ബ്ലോഗില്‍ ഇടാന്‍ സാധിച്ചതുള്ളൂ.
അതിന് വ്യക്തമായ കാരണവും ഉണ്ട്.ഒരു കുത്തകമുതലാളിയും സമ്പന്നനുമായ ഞാന്‍, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയുടെ നീരാളിപ്പിടുത്തത്തില്‍ കിടന്ന് ശ്വാസം മുട്ടുകയായിരുന്നു.ഈയിടക്ക് ഭാരതസര്‍ക്കാര്‍ മുതലാളിമാര്‍ക്ക് കുറച്ച് ഇളവുകള്‍ അനുവദിക്കുകയുണ്ടായി.പത്ത് കോടി രൂപവരെ ലിക്യുഡ് ക്യാഷ് എപ്പോഴും പോക്കറ്റില്‍ കരുതാം എന്ന ആ ഇളവ് എനിക്ക് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്.ആ ആശ്വാസത്തില്‍ നിന്ന് കിട്ടിയ കുറച്ച് ശ്വാസത്തില്‍ ഞാന്‍ ഈ പോസ്റ്റ് എഴുതുകയാണ്.
അനുഭവിച്ചാലും.....
ഞാന്‍ ഒരു അതിസമ്പന്നനാണെന്ന് പറഞ്ഞല്ലോ.എന്റെ ബിസിനസ്സ് ആവശ്യങ്ങളുടെ ഭാഗമായി പതിവായി വിദേശയാത്രകള്‍ നടത്തുന്നത് എന്റെ ഒരു ശീലമാണ്.അത് കൊണ്ട് തന്നെ ലോകത്തിലെ ഒട്ടുമിക്ക ഭക്ഷണ ശീലങ്ങളും ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്.
എന്നിരുന്നാലും..... സ്വന്തം വീട്ടിലെ ഭക്ഷണ രീതിയാണ് എനിക്ക് പ്രിയപ്പെട്ടത്.കോണ്ടിനെന്റല്‍ രീതിയിലുള്ള ജര്‍മ്മന്‍ ഭക്ഷണമാണ് വീട്ടില്‍ ഉപയോഗിക്കുന്നത്.നിങ്ങള്‍ക്ക് വേണ്ടി.....ആ രീതിയിലുള്ള പ്രഭാതഭക്ഷണം ഇവിടെ ഞാന്‍ പരിചയപ്പെടുത്താം.
തലേ ദിവസം നമ്മള്‍ ഉപയോഗിച്ച..ബോയില്‍ ചെയ്ത റൈസ് ബാക്കിവന്നത്....പിറ്റേ ദിവസം രാവിലേ എടുത്ത്...
കാല്‍ക്കിലോ ജിഞ്ചറും....
അരക്കിലോ സ്ട്രോബറിയും....
[സ്ട്രോബറി കിട്ടിയില്ലേല്‍ നൂറ് ഗ്രാം പച്ചമുളകായാലും മതി]
ആവശ്യത്തിന് ജെല്ലിബീന്‍സും ചേര്‍ത്ത്....
[ജെല്ലിബീന്‍സ് കിട്ടിയില്ലേല്‍ പകരമായിട്ട് ഉപ്പ് ചേര്‍ക്കാം]
ലിക്വഡ് കോള്‍ഡ് വാട്ടര്‍ ഉപയോഗിച്ച്...
[വാട്ടര്‍ .....ലിക്വഡ് തന്നെ ആയിരിക്കണം]
ഓവനില്‍ വച്ച് 160 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക.
മഴക്കാലത്ത് ഓവന്‍ ചൂടാവാന്‍ കുറച്ച് താമസം എടുക്കും.
ആ സമയത്ത് ഓവനിലേക്ക് മുഖം അടുപ്പിച്ച് പിടിച്ച് ശരിക്ക് ഊതിക്കൊടുക്കണം.
അല്ലെങ്കില്‍ ഓവനില്‍ കെറോസിന്‍ ഓയില്‍ യൂസ് ചെയ്താലും മതി.
ഈ രീതിയില്‍ പത്ത് മിനുട്ട് ബേക്ക് ചെയ്തതിന് ശേഷം ഒരു പരന്ന പാത്രത്തിലേക്ക് പകര്‍ത്തുക.
എന്നിട്ട്....പുതിന,കൊക്കോ,ആര്യവേപ്പ്,മുരിക്ക് എന്നിവയുടെ ഇലകള്‍ കൊണ്ട് അലങ്കരിക്കുക.അലങ്കരിച്ചതിന് ശേഷം ചൂടാറാന്‍ വയ്ക്കുക.
ചൂടാറുന്ന സമയം കൊണ്ട്....തൊട്ടടുത്തുള്ള ഹോട്ടലില്‍ പോയി....കൈയ്യിലുള്ള കാശിന്റെ നിലവാരം വച്ച്...
ദോശ-ചമ്മന്തി....
അപ്പം-മുട്ടക്കറി.....
പുട്ട്-കടലക്കറി....
തുടങ്ങിയ എന്തെങ്കിലും കഴിക്കുക.
വിശപ്പ് മാറാന്‍.....
ഈ പ്രവൃത്തി ഉപകരിക്കും.
എന്നിട്ട് വല്ല പണിക്കും പോണം.ചുമ്മാ കള്ള് കുടിച്ച് തെക്ക് വടക്ക് നടക്കരുത്......

Thursday, August 16, 2007
പാക്കിസ്ഥാന്‍ വിഭവം-നയതന്ത്രം സ്പെഷ്യല്‍
നയതന്ത്രവും ഭക്ഷണവും തമ്മിലുള്ള ബന്ധം എന്താണ്.....
എന്ത് ചോദ്യമാണിത് എന്ന് തോന്നുന്നുണ്ടോ.....
എങ്കില്‍ കേട്ടോ...തീര്‍ച്ചയായും രണ്ടും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.
മഹാഭാരതകഥയില്‍.....
പാണ്ഡവരുടെ ദൂതനായി പോയ ഭഗവാന്‍ കൃഷ്ണനോട് ബ്രദര്‍ ദുര്യോ...
പാണ്ഡവരഞ്ചുപേര്‍ക്കും പിന്നെ അഞ്ചിന്റേം കൂടിയുള്ള...
'നമ്മളഞ്ച് നമുക്കൊന്ന്' മോഡല്‍ സഹധര്‍മ്മിണിക്കും കേറിക്കിടക്കാന്‍ പട്ടയമുള്ള ഭൂമി...
ആ പഞ്ചായത്ത് ഏരിയയില്‍ കൊടുക്കില്ലായെന്നും...
കയ്യേറിയാല്‍ അടിച്ച് കാലൊടിക്കുമെന്നും പറഞ്ഞപ്പോള്‍ പോലും ചുമ്മാ കേട്ടോണ്ട് നില്‍ക്കുകയും....
അങ്ങേര്‍ക്കിഷ്ടപ്പെട്ട പക്കാവടയും ബ്രൂക്കാപ്പിയും കിട്ടാതിരുന്നപ്പോള്‍ കലിപ്പുണ്ടാക്കുകയും ചെയ്തു.
ബ്രൂക്കാപ്പി കൊടുത്തില്ലേലും...
പക്കാവട ഏതെങ്കിലും പെട്ടിക്കടേന്ന് ഒപ്പിച്ച് കൊടുത്തിരുന്നേല്‍...
അതും കൊറിച്ചോണ്ട് കൃഷണന്‍ തിരിച്ച് പോയി....
താന്‍ പോയ കാര്യം ഏറ്റില്ലായെന്നും....
പക്ഷേ അത് കൊണ്ട് ഇപ്പോള്‍ തന്നെ ചേട്ടാനിയന്മാര്‍ അനോന്യം പള്ളക്കിട്ട് കുത്തി ചാകണ്ടായെന്നും....
നമുക്ക് കുറച്ച് ക്ഷമിക്കാമെന്നും പാണ്ഡവന്മാര്‍ക്ക് പറഞ്ഞ് കൊടുത്തേനേ.
പക്കാവട തിന്നാനുള്ള ആര്‍ത്തിയില്‍ കൃഷ്ണന്‍ പിന്നേം ഹസ്തിനപുരിയില്‍ ചര്‍ച്ചക്കും ചെന്നേനേ.
ബ്രദര്‍ ദുര്യോ രണ്ടെണ്ണം വീശിക്കൊണ്ടിരിക്കണ സമയത്താണ് കൃഷ്ണന്‍ ചെല്ലുന്നതെങ്കില്‍ തീര്‍ച്ചയായും
ഒരു ഒന്നരസെന്റിന്റെ ആധാരമെങ്കിലും കിട്ടി ബോധിച്ചേനേ.
അതാണ് പറയുന്നത് സാധാ പക്കാവട ആണെങ്കില്‍ പോലും നയതന്ത്രത്തില്‍ ഭക്ഷണത്തിന് പ്രാധാന്യമുണ്ടെന്ന്.
ആധുനിക യുഗത്തിലും ഭക്ഷണത്തിന് നയതന്ത്രത്തില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയും.
വര്‍ഷം മുഴുവന്‍ ഇരുന്ന് തിന്നാനുള്ള പാല്‍ക്കട്ടി പറ്റീട്ടാണ്...
സാക്ഷാല്‍ ഗോര്‍ബച്ചേവ് സോവിയറ്റ് നാടിനെ വീണ്ടും പഴയപോലെ തുരുത്തുകളാക്കാന്‍ സമ്മതിച്ചതെന്നൊരു കഥ കേട്ടിട്ടുണ്ട്.അപ്പോള്‍ അവിടേം തീറ്റ തന്നെ മിടുക്കന്‍.
നമ്മുടെ ഭാരതത്തിന്റെ ഏറ്റവും അടുത്ത ചങ്ങാതി രാഷ്ട്രം ഏതെന്ന് ചോദിച്ചാല്‍.....
നമുക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ....പാക്കിസ്ഥാന്‍.
അപ്പോള്‍ ഒരു പാക്കിസ്ഥാന്‍ വിഭവം തന്നെയാകട്ടെ അലൂമിനിയം കലത്തില്‍ ഇപ്രാവശ്യം.
ഭാരതവും പാക്കിസ്ഥാനും തമ്മില്‍ വേനല്‍ക്കാലത്ത് അതിര്‍ത്തിയില്‍ നടത്താറുള്ള സ്ഥിരം കലാപരിപാടിയായ
ഉണ്ടപിടുത്തത്തിന് ശേഷം...
അതിന്റെ തുടര്‍കലാപരിപാടിയായ വട്ടമേശ ചര്‍ച്ചയില്‍ സ്ഥിരമായി പാക്കിസ്ഥാന്‍ വിളമ്പാറുള്ള ഒരു വിശിഷ്ട വിഭവം....
ഞാന്‍ ഇപ്രാവശ്യം നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.
വേണ്ട സാധനങ്ങള്‍;
കറാച്ചി മട്ട അരി- 2 കിലോ.
ചീനച്ചട്ടി - ഒരെണ്ണം
[ചട്ടി ചീനയില്‍ നിന്നുള്ളത് തന്നെ വേണം]
അടുപ്പ്-ആവശ്യത്തിന്
കമ്പിപ്പാര-ഒരെണ്ണം
പാകം ചെയ്യേണ്ട വിധം;
ചീനച്ചട്ടി കത്തുന്ന അടുപ്പില്‍ വച്ച് നന്നായിട്ട് ചൂടാക്കുക.
ചട്ടി ചൂടായോ എന്നറിയാന്‍ നാക്ക് ഉപയോഗിച്ച് തൊട്ട് നോക്കുക.
ഹമ്മേ....എന്ന ഒരു ശബ്ദം നമ്മള്‍ പുറപ്പെടുവിക്കുകയാണെങ്കില്‍ ചട്ടി ചൂടായി എന്ന് ഉറപ്പിക്കാം.
അതിന് ശേഷം അരി....
അതിലുള്ള കല്ലുകള്‍ കളയാതെ...
വളരെ സൂക്ഷിച്ച് കഴുകി ചട്ടിയില്‍ ഇടുക.
കമ്പിപ്പാര ഉപയോഗിച്ച് മെല്ലെ ഇളക്കിക്കൊടുക്കുക.
ഇളക്കാന്‍ കൈവിരലുകള്‍ ഉപയോഗിക്കരുത്.
ചട്ടിയില്‍ നിന്നും പൊട്ടാസ് പൊട്ടുന്ന രീതിയിലുള്ള ഒച്ചകേട്ട് തുടങ്ങിയാല്‍ വിഭവം പാകമായി എന്ന് ഉറപ്പിക്കാം.
തുടര്‍ന്ന് പെട്രോളോ ഡീസലോ കോരിയൊഴിച്ച് അടുപ്പ് കെടുത്തണം.
ഇതാ..സ്വാദിഷ്ടമായ 'അരിവറുത്തത്' തയ്യാറായിക്കഴിഞ്ഞു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍;
പശുവിന്‍ പാല്‍..തേങ്ങാപ്പാല്‍...പുലിപ്പാല്‍ എന്നിവയോടൊപ്പം ഈ വിഭവം ഉപയോഗിക്കാം.
പുലിപ്പാല്‍...വീട്ടില്‍ വളര്‍ത്തുന്ന പുലിയുടേത് തന്നെയായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചീനച്ചട്ടി കിട്ടിയില്ലേല്‍ പാചകം ഉപേക്ഷിച്ചേക്കണം.
അപ്പച്ചട്ടിയില്‍ ഒരിക്കലും ഈ പാചകം പരീക്ഷിക്കരുത്.
അപ്പച്ചട്ടിയില്‍ അരിവറുത്താല്‍...അത് ആരോഗ്യത്തിന് നല്ലതല്ലായെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട്.
രാജ്യങ്ങള്‍ തമ്മിലുള്ള വട്ടമേശകളിലും ചര്‍ച്ചകളിലും ഈ വിഭവം ഒരു ഫേവറിറ്റ് സംഗതിയാണെങ്കിലും....
സ്ഥിരമായി ഇത് തന്നെ വിളമ്പിയാല്‍ അത് ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്.
അങ്ങനെ പ്രതികൂലമായി മാറിയ ഒരു ചര്‍ച്ചക്കൊടുവിലാണ്...
വാജ്‌പേയി മുഷറഫിനോട് പറഞ്ഞത്....
'അരി വറുക്കരുത്.....'

Sunday, March 11, 2007
കൊറിയന്‍ പാചകരീതികള്‍
ഒരു കൊറിയന്‍ പാചക രീതി ആണു ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്.
ആദ്യമായിട്ടാണു കൊറിയന്‍ ഭക്ഷണം ബ്ലോഗില്‍ പരിചയപ്പെടുത്തുന്നത് എന്നു ഞാന്‍ കരുതുന്നു.
ഇനി വേരെ ആരെങ്കിലും ഇതിനു മുന്‍പ് ഈ പണി ചെയ്തിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍.....
വല്ല പള്ളീലും പറഞ്ഞാല്‍ മതി......അങ്ങനെ ഉണ്ടെങ്കില്‍ എനിക്ക് തേങ്ങേണു.....
വേണ്ട സാധനങ്ങള്‍......
1.ആട്
[ആടാന്‍ അല്ല....നമ്മടെ സാധാരണ ആട്..ചെമ്മരിയാട് വേണോന്നില്ലാ..കിട്ടാന്‍ പാടല്ലേ]
----ഒരു ഇന്നത്[മുഴുത്തത് എന്നു മലയാളത്തില്‍ പറയും]
2.പച്ചമുളക്,ഇഞ്ചി,കറിവേപ്പില,കറുവാപ്പട്ട[വെറും പട്ട പറ്റില്ല],ഗ്രാമ്പൂ,കുരുമുളക് ഗാര്‍ബിള്‍ഡ്,അണ്‍ ഗാര്‍ബിള്‍ഡ്, ഏലം,റബ്ബര്‍,അടക്ക തൊണ്ട് പൊളിച്ചത്,പൊളിക്കാത്തത്-----എല്ലാം ഒരു ചാക്ക് വീതം[കാലി ചാക്ക് പറ്റില്ല]
3.മസാല[മസാല എന്നു എഴുതിയപ്പോല്‍ തന്നെ കുളിരു കോരണു]-----------ഒരു പെട്ടിവണ്ടി നിറയേ.
4.ബ്രാന്‍ഡി------ഒരു ഫുള്‍
[ഏതും പോകും]
5.സോഡാ------നിര്‍ബന്ധമില്ല
[എന്നാലും ഒരു 5 എണ്ണം കരുതിക്കോ]
6.അലൂമിനിയം കലം-----വലുത് ഒരെണ്ണം.
[സ്വന്തം ആയിരിക്കണം എന്നു നിര്‍ബന്ധമില്ല.....
എവിടുന്നെങ്കിലും ചൂണ്ടിയത് ആയാലും മതി]
7.അടുപ്പ്-----അതും സ്വന്തം വേണമെന്ന് നിര്‍ബന്ധമില്ല
[അപ്പുറത്തെ വീട്ടിലെ ആയാലും മതി]
പാചക ചെയ്യുന്ന വിധം---
ആടിനെ തൊലി പൊളിക്കുക.
[ഇതില്‍ പ്രത്യേകം ശ്രദ്ധിക്കണ്ട ഒരു കാര്യം--അടിനെ ആദ്യം തട്ടിയിട്ട് വേണം തോല്‍ പൊളിക്കാന്‍.
വിഷം കുത്തിവച്ചോ.....ഡബിള്‍ ബാരല്‍ ഗണ്‍ വച്ച് ആടിന്റെ തിരുനെറ്റിക്ക് വെടി
വച്ചോ.....സാധനത്തിനെ തട്ടാവുന്നതാണു]
തോല്‍ പൊളിച്ചതിനുശേഷം തോല്‍ നല്ല വെയിലത്ത് ഉണക്കാന്‍ ഇടുക.
നന്നായി ഉണങ്ങിയാല്‍ കുട്ടികള്‍ക്കു ജന്മദിനത്തിനു സമ്മാനം ആയി കൊടുക്കാം.
മാംസം ഒരു കാലി സിമന്റ് ചാക്കിലാക്കി തട്ടുമ്പുറത്ത് വയ്ക്കുക.
[ശ്രീരാം സിമന്റിന്റെ ചാക്ക് തന്നെ വേണം]
പച്ചമുളക് ,ഇഞ്ചി,കറിവേപ്പില,പട്ട,ഗ്രാമ്പൂ,കുരുമുളക് തുടങ്ങിയ സാധനങ്ങളുടെ ചാക്ക് അടുത്ത മലഞ്ചരക്ക് കടയില്‍ കൊണ്ടുപോയി കിട്ടണ കാശിനു കൊടുക്കുക.
ഏലം.റബ്ബര്‍,അടക്ക....ഇതൊന്നും ഇപ്പൊ വില്‍ക്കണ്ട...
കുറച്ചു കൂടി വില കയറിയതിനു ശേഷം വിറ്റാല്‍ മതി.
ഇനി മസാല അരക്കാന്‍ നമുക്ക് ഒരാളുടെ സഹായം ആവശ്യമാണു.
അതിനു അടുത്ത വീട്ടിലെ ചേടത്തിയോട് സഹായം ആവശ്യപ്പെടുക.
അവരെ വേലിയുടെ അരികില്‍ കാണുമ്പോള്‍ ..മസാല..മസാല..എന്നു വിളിച്ചു പറയുക.
എന്നിട്ട് കിട്ടണത് വാങ്ങിച്ചു
കൂട്ടുക.
ഇടി കിട്ടി കഴിഞ്ഞാല്‍ ഉടനേ നമുക്ക് അലുമിനിയം കലത്തിന്റെ ആവശ്യം വരും.
കലത്തില്‍ നല്ല പച്ചവെള്ളം നിറച്ച് നേരത്തേ തയാറാക്കി വച്ചിരിക്കുന്ന അയലത്തെ അടുപ്പില്‍ വച്ച് ചൂടാക്കുക.
എന്നിട്ട് ആവി പിടിക്കുക.
അതിനു ശേഷം നേരത്തേ തയാറക്കി വച്ചിരിക്കുന്ന ബ്രാന്‍ഡി ഫുള്ള് അടപ്പ് തുറന്ന് സോഡ ചേര്‍ത്ത് ഒരു 4 എണ്ണം വിഴുങ്ങുക.
ഇനി സോഡയില്ലതെ 2 എണ്ണം.
ടച്ചിങ്ങ്സ് ആയിട്ട് വില്‍ക്കാതെ വച്ചിരിക്കുന്ന റബറിന്റെ ഷീറ്റ് ഒരെണ്ണം എടുത്ത് ചവക്കുക.
ഇപ്പോ ഏതാണ്ട് ഒരു കൊറിയന്‍ രീതി ആയി.....ഈ കോലത്തില്‍ ഇരിക്കുന്നവനെ കണ്ടാല്‍ പെറ്റമ്മ പോലും...
ഇവന്‍ കൊറിയന്‍ അല്ലാ..എന്ന് പറയില്ല.

Subscribe to:
Posts (Atom)