Sunday, March 11, 2007

കൊറിയന്‍ പാചകരീതികള്‍

ഒരു കൊറിയന്‍ പാചക രീതി ആണു ഞാന്‍ ഇവിടെ പരിചയപ്പെടുത്തുന്നത്‌.
ആദ്യമായിട്ടാണു കൊറിയന്‍ ഭക്ഷണം ബ്ലോഗില്‍ പരിചയപ്പെടുത്തുന്നത്‌ എന്നു ഞാന്‍ കരുതുന്നു.
ഇനി വേരെ ആരെങ്കിലും ഇതിനു മുന്‍പ്‌ ഈ പണി ചെയ്തിട്ടുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍.....
വല്ല പള്ളീലും പറഞ്ഞാല്‍ മതി......അങ്ങനെ ഉണ്ടെങ്കില്‍ എനിക്ക്‌ തേങ്ങേണു.....

വേണ്ട സാധനങ്ങള്‍......


‍1.ആട്‌
[ആടാന്‍ അല്ല....നമ്മടെ സാധാരണ ആട്‌..ചെമ്മരിയാട്‌ വേണോന്നില്ലാ..കിട്ടാന്‍ പാടല്ലേ]

----ഒരു ഇന്നത്‌[മുഴുത്തത്‌ എന്നു മലയാളത്തില്‍ പറയും]


2.പച്ചമുളക്‌,ഇഞ്ചി,കറിവേപ്പില,കറുവാപ്പട്ട[വെറും പട്ട പറ്റില്ല],ഗ്രാമ്പൂ,കുരുമുളക്‌ ഗാര്‍ബിള്‍ഡ്‌,അണ്‍ ഗാര്‍ബിള്‍ഡ്‌, ഏലം,റബ്ബര്‍,അടക്ക തൊണ്ട്‌ പൊളിച്ചത്‌,പൊളിക്കാത്തത്‌-----എല്ലാം ഒരു ചാക്ക്‌ വീതം[കാലി ചാക്ക്‌ പറ്റില്ല]

3.മസാല[മസാല എന്നു എഴുതിയപ്പോല്‍ തന്നെ കുളിരു കോരണു]-----------ഒരു പെട്ടിവണ്ടി നിറയേ.

4.ബ്രാന്‍ഡി------ഒരു ഫുള്‍
[ഏതും പോകും]

5.സോഡാ------നിര്‍ബന്ധമില്ല
[എന്നാലും ഒരു 5 എണ്ണം കരുതിക്കോ]


6.അലൂമിനിയം കലം-----വലുത്‌ ഒരെണ്ണം.
[സ്വന്തം ആയിരിക്കണം എന്നു നിര്‍ബന്ധമില്ല.....
എവിടുന്നെങ്കിലും ചൂണ്ടിയത്‌ ആയാലും മതി]

7.അടുപ്പ്‌-----അതും സ്വന്തം വേണമെന്ന് നിര്‍ബന്ധമില്ല
[അപ്പുറത്തെ വീട്ടിലെ ആയാലും മതി]

പാചക ചെയ്യുന്ന വിധം---

ആടിനെ തൊലി പൊളിക്കുക.
[ഇതില്‍ പ്രത്യേകം ശ്രദ്ധിക്കണ്ട ഒരു കാര്യം--അടിനെ ആദ്യം തട്ടിയിട്ട്‌ വേണം തോല്‍ പൊളിക്കാന്‍.
വിഷം കുത്തിവച്ചോ.....ഡബിള്‍ ബാരല്‍ ഗണ്‍ വച്ച്‌ ആടിന്റെ തിരുനെറ്റിക്ക്‌ വെടി
വച്ചോ.....സാധനത്തിനെ തട്ടാവുന്നതാണു]

തോല്‍ പൊളിച്ചതിനുശേഷം തോല്‍ നല്ല വെയിലത്ത്‌ ഉണക്കാന്‍ ഇടുക.
നന്നായി ഉണങ്ങിയാല്‍ കുട്ടികള്‍ക്കു ജന്മദിനത്തിനു സമ്മാനം ആയി കൊടുക്കാം.

മാംസം ഒരു കാലി സിമന്റ്‌ ചാക്കിലാക്കി തട്ടുമ്പുറത്ത്‌ വയ്ക്കുക.
[ശ്രീരാം സിമന്റിന്റെ ചാക്ക്‌ തന്നെ വേണം]

പച്ചമുളക്‌ ,ഇഞ്ചി,കറിവേപ്പില,പട്ട,ഗ്രാമ്പൂ,കുരുമുളക്‌ തുടങ്ങിയ സാധനങ്ങളുടെ ചാക്ക്‌ അടുത്ത മലഞ്ചരക്ക്‌ കടയില്‍ കൊണ്ടുപോയി കിട്ടണ കാശിനു കൊടുക്കുക.

ഏലം.റബ്ബര്‍,അടക്ക....ഇതൊന്നും ഇപ്പൊ വില്‍ക്കണ്ട...
കുറച്ചു കൂടി വില കയറിയതിനു ശേഷം വിറ്റാല്‍ മതി.

ഇനി മസാല അരക്കാന്‍ നമുക്ക്‌ ഒരാളുടെ സഹായം ആവശ്യമാണു.
അതിനു അടുത്ത വീട്ടിലെ ചേടത്തിയോട്‌ സഹായം ആവശ്യപ്പെടുക.
അവരെ വേലിയുടെ അരികില്‍ കാണുമ്പോള്‍ ..മസാല..മസാല..എന്നു വിളിച്ചു പറയുക.
എന്നിട്ട്‌ കിട്ടണത്‌ വാങ്ങിച്ചു
കൂട്ടുക.

ഇടി കിട്ടി കഴിഞ്ഞാല്‍ ഉടനേ നമുക്ക്‌ അലുമിനിയം കലത്തിന്റെ ആവശ്യം വരും.
കലത്തില്‍ നല്ല പച്ചവെള്ളം നിറച്ച്‌ നേരത്തേ തയാറാക്കി വച്ചിരിക്കുന്ന അയലത്തെ അടുപ്പില്‍ വച്ച്‌ ചൂടാക്കുക.
എന്നിട്ട്‌ ആവി പിടിക്കുക.

അതിനു ശേഷം നേരത്തേ തയാറക്കി വച്ചിരിക്കുന്ന ബ്രാന്‍ഡി ഫുള്ള്‌ അടപ്പ്‌ തുറന്ന് സോഡ ചേര്‍ത്ത്‌ ഒരു 4 എണ്ണം വിഴുങ്ങുക.
ഇനി സോഡയില്ലതെ 2 എണ്ണം.
ടച്ചിങ്ങ്സ്‌ ആയിട്ട്‌ വില്‍ക്കാതെ വച്ചിരിക്കുന്ന റബറിന്റെ ഷീറ്റ്‌ ഒരെണ്ണം എടുത്ത്‌ ചവക്കുക.

ഇപ്പോ ഏതാണ്ട്‌ ഒരു കൊറിയന്‍ രീതി ആയി.....ഈ കോലത്തില്‍ ഇരിക്കുന്നവനെ കണ്ടാല്‍ പെറ്റമ്മ പോലും...

ഇവന്‍ കൊറിയന്‍ അല്ലാ..എന്ന് പറയില്ല.

17 comments:

sandoz said...

ഒരു ബ്ലോഗിനു പാരലല്‍ ആയി ...ഒരു പാചക ബ്ലോഗ്‌ വേണമെന്നത്‌ ഇപ്പോ ഒരു ട്രെന്റ്‌ ആണു...ഞാന്‍ ആയിട്ട്‌ എന്തിനാ കുറക്കണത്‌.ഞാനും തുടങ്ങി ഒരു പാചക ബ്ലോഗ്‌.

ആദ്യം തന്നെ ഒരു കൊറിയന്‍ പാചക രീതി പരിചയപ്പെടുത്തുന്നു.

RR said...

സാന്റോസേ :) ഇനി ഒരു ഫോട്ടോ ബ്ലോഗ്‌ കൂടി തുടങ്ങ്‌. അതു മാത്രം എന്തിനാ കുറക്കുന്നത്‌?? :)

സുല്‍ |Sul said...

മൂന്നാമതാണേലും തേങ്ങാ നിര്‍ബന്ധം.

“ഠേ..........”

-സുല്‍

jeej said...

sandoyee
ഇതു കിടിലന്‍ കിക്കിടിലന്‍,,
ബ്ലോഗിന്റെ പേരിന്റെ കാര്യമാ പറഞ്ഞതു,, പാചകവിധിയില്‍ തേങ്ങ തൊണ്ടോടു കൂടിയതു വിട്ടുപോയോ...

Unknown said...

കൊള്ളാം സാന്റോ.. (നീ അല്ലെങ്കിലും എന്നും കൊള്ളുന്നുണ്ടല്ലോ)

ഇന്നെത്രയെണ്ണം അടിച്ചു ഇതെഴുതുന്നതിന് മുമ്പ്?

asdfasdf asfdasdf said...

ഇത് കൊറിയനല്ല., കോറിയ പാചകരീതിയാണ്. പാചകബ്ലോഗുകളെ കുറ്റം പറയുന്ന നിന്റെ തലയില്‍ ഹ്യുണ്ടായിയിലെ ഒരു കൊറിയക്കാരന്‍ വന്നു വീഴട്ടെ.

കുട്ടന്മേനൊന്‍.

വേണു venu said...

ചില കവിതകള്‍‍ വായിക്കുമ്പോഴുള്ള ഒരു വൈക്ല്ബ്യം പോലെ.. ഇനി ഇതു മനസ്സിലാക്കിക്കാനായി പാചകക്കാരന്‍‍ തവിയുമായി ഇറങ്ങി വരുമോ. വിദൂരോപദേശം നല്‍കാന്‍‍?
സാണ്ടോസ്സേ ഞാന്‍‍ ശകലം ഭാങു കുടിച്ചതു പോലെ.:)

മുസ്തഫ|musthapha said...

കുട്ടമ്മേനോന്‍റെ പ്രാര്‍ത്ഥനയ്ക്ക് സപ്പോര്‍ട്ടായി എന്‍റെ വക ഒരു മെഴുകുതിരി :)

Ziya said...

ഈ രീതി എനിക്കറിയാം. ഒരു ചാക്ക് ഇഞ്ചി മതി 30 തവണ കൊറിയനാകാന്‍. ഇതൊരു പ്രത്തേക ഇനം ഇഞ്ചിയാ-റീ സൈക്കിളബിള്‍. എത്ര കറിക്കുപയോഗിച്ചാലും വീര്യം പോവില്ല. കരിയറു പോകുവാണെങ്കി തലേവരേന്നു കൂട്ടിയാ മതി.
പിന്നെ കറിവേപ്പില ചവച്ചിറക്കിയാല്‍ ദഹനത്തിനു നല്ലതാണെന്നു പഴമക്കാര്‍ പറയും. ഒന്നും ചെയ്യണ്ട. അതു കറീല് കെടന്നോട്ടെ പാവം.

Rasheed Chalil said...

ഇപ്പോ ഏതാണ്ട്‌ ഒരു കൊറിയന്‍ രീതി ആയി.....ഈ കോലത്തില്‍ ഇരിക്കുന്നവനെ കണ്ടാല്‍ പെറ്റമ്മ പോലും...
ഇവന്‍ കൊറിയന്‍ അല്ലാ..എന്ന് പറയില്ല.

ഇവിടെ ഒരു അഫിപ്രായ വ്യത്യാസം. ആട്, കോഴി, അലൂമിനിയ പാത്രം, അടുപ്പ്, അടിക്കാനുള്ളത്, തൊട്ട് കൂട്ടാനുള്ളത്... തുടങ്ങി‍ ഉറങ്ങാനുള്ള അഴുക്ക് ചാല്‍ വരെ അടുത്തുള്ളവരുടേത് ഉപയോഗിക്കുമ്പോള്‍ അടുത്തുള്ളവരും അവരുടെ കൈ കാല്‍ നാവ് തുടങ്ങിയവ ഉപയോഗിച്ചിരിക്കും...
അപ്പോള്‍ ഇത് കൊറിയനാണോടാ... സാന്‍ഡോ ? എന്ന് ചോദിച്ചാല്‍ അല്ലേയ്... ഇത് ജപ്പാനാണേ എന്ന് ഏത് സാന്‍ഡോസും പറഞ്ഞ് പോവും...

ഓടോ :
ഞാനിവിടെ ഇല്ല... വേള്‍ഡ് ടൂറിലാ...

ചന്ദ്രസേനന്‍ said...

ഒരുസംശയം...
എതെല്ലാം കൂടി ഒരുദിവസം തന്നെ ച്ചെയ്യണൊ..

krish | കൃഷ് said...

സാന്‍ഡോയേ.. ഇതിനെ ഒരു വെറിയന്‍ പാചകരീതി എന്നും പറയാം. ഇതിന്‍റെ ഗുണം എന്തെന്നാല്‍ ഇതു ചെയ്യുമ്പോഴേക്കും അടി ഫ്രീ ആയി കിട്ടിയിരിക്കും.
(ബ്രാന്‍ഡിയും ചൂടുവെള്ളവും നേരത്തെ കരുതിയത് നന്നായി)

ആവനാഴി said...

ചെമ്മരിയാടിനെ കാണാത്തവര്‍ക്ക് എന്നാ കുന്തമറിയാന്നാ?

ഓ, അതിയാന്റെ ഒരു പാശകം! എന്നാത്തിനാ തിരുനെറ്റിക്ക് വെടിവക്കണേ? ഇതിയാനെന്നാ തലക്ക് പിരാന്താ?

ഞാന്‍ പറഞ്ഞുതരാല്ലാ കേള്.

ചെമ്മരിയാടിനു തണുക്കാതിരിക്കാന്‍, ദേ ഇങ്ങ്‌ട് നോ‍ക്കിക്കേ, ഒരു രോമക്കുപ്പായം ഒണ്ട്. അല്ല, അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ കറിക്കലത്തിലേക്കു കാലും നീട്ടിയിരിക്കണ ശെമ്മരിയാടിനെന്നാത്തിനാ ഈ കുപ്പായോം കളസോം ഒക്കെ.

ഇങ്ങോട്ടൂരിത്താ ശെമ്മരീന്നു പറഞ്ഞാ , ദേ ഇങ്ങ്‌ട് നോക്കിക്കേ, പുഷ്പം പോലെ ഇങ്ങൂരിത്തരും.

ഒവ്വ, ഇതിയാന്റെ ഒരു വെടീം കോപ്പും.അവിടെയെങ്ങും പോയി കുത്തിരിക്കിന്‍.
എന്നാത്തിനാ അതും പൊക്കിപ്പിടിച്ചോണ്ടു വരണേ, എന്റെ പാറേപ്പള്ളിമാതാവേ കഴിഞ്ഞ കൊല്ലം അതും പൊക്കിപ്പിടിച്ചോണ്ടു വന്ന്, ദേ പത്തു മാസം തികഞ്ഞില്ല, ഗോണ്‍സാല്‍‌വസ്സുണ്ടായി, പിന്നെ പുറകോട്ടു പോയാല്‍ ഗീവറീച്ചന്‍,ക്ലാരക്കൊച്ച്, പത്രോസുകുട്ടി, അന്തോണിച്ചന്‍, ലിസിമോളു,തെറുത്യാക്കുട്ടി........

പിന്നെ ഇഞ്ചി, കറിവേപ്പില ഇതൊന്നു ഇടണ്ട. കാറ്റു പോയാല്‍ ആരു സമാതാനം പറയും?

sandoz said...

ആറാറേ........ഫോട്ടൊ ബ്ലോഗ്‌ മാത്രമല്ലാ......ഒരു വീഡിയോ ബ്ലോഗ്ഗ്‌ കൂടി ഞാന്‍ തുടങ്ങുന്നുണ്ട്‌.മാപ്പിനു മാത്രമായി....ഒരു മാപ്ലോഗ്‌ തുടങ്ങി കഴിഞ്ഞു.

സുല്‍....തേങ്ങ അടിക്കാന്‍ സമയം ഒന്നും നോക്കണ്ട.പാചകത്തിനു തേങ്ങ വേണം.

മൈനേ......നൊസ്റ്റാള്‍ജിയ പേരു തന്നെ വേണമെന്ന് എനിക്ക്‌ നിര്‍ബന്ധമായിരുന്നു.[അലൂമിനിയം-നൊസ്റ്റാള്‍ജിയ...ആ ...ആര്‍ക്കറിയാം]

ദില്‍ബാ.......സത്യം പറഞ്ഞാല്‍ പച്ചയാ..... അങ്ങനേം ഒരു സാധനം ഇറങ്ങിയോ എന്ന് ചോദിക്കരുത്‌.

മേനനേ......ഉണ്ടയായാലും കൊള്ളാം പരന്നത്‌ വീണാലും കൊള്ളാം ഞാന്‍ പാചകം തുടരും.

വേണൂജി.......ആദ്യം ഭാങ്ങു കുടിക്കൂ...അപ്പോ ഈ പാചകം ഈസി.

അഗ്രൂ...ഊവാ..

സിയാ....നീ എന്തെക്കേണു ഈ പറയണത്‌.

ഇത്തിരീ....ഞാനും...

കൃഷ്‌....അതു എപ്പഴും റെഡിയാ...എപ്പഴാ പണിവരണത്‌ എന്നു പറയാന്‍ പറ്റില്ലല്ലോ....

ആവനാഴീ.......ഊവേ...ഊവേ..

P Das said...

:)

നിര്‍മ്മല said...

ഞാനും ഇത്തരം പാചകത്തില്‍ വിശ്വസിക്കുന്നയാളാണ്. സാമാധാനമായി, ഇനി ഇന്‍റ്റര്‍ നെറ്റില്‍ നിന്നും കിട്ടിയ റസിപ്പിയാണെന്നു പറഞ്ഞ് ഒന്നു പ്രയോഗിക്കാമല്ലൊ!

sandoz said...

pachaka blog testing......
mudinja testing......
ith vijayaicchaal inn packet charayam kudikkana testing.....
testing.....